Monday, April 12, 2010

നിനച്ചിരിക്കാതെ പെയ്ത മഴനൂലുകള്‍ (ഭാഗം....നാല്)

ഐ.സി.യു.വിനു മുന്‍പിലെ ഈ വിസിറ്റിഗ് റൂമിലിരുന്ന്‍ ജനല്‍ വഴി താഴത്തെ കാഴ് ചകള്‍ കാണുകയാണ് ഇപ്പോഴത്തെ എന്റെ വിനോദം, മറ്റൊന്നും ഇവിടെ ചെയ്യാനില്ല.അമ്മയ്ക് ഉച്ചയ്ക്കും വൈകീട്ടും ഉള്ള ചോറും കൊണ്ട് വന്നതാണ്, ഒരാഴ് ച്ചയായി ഈ ഡ്യൂട്ടി ഏറ്റെടുത്തിട്ട്.ഉച്ച്യ്ക്ക് ഒന്നരക്കു വന്നാല്‍ വൈകീട്ട് ആറിനേ പോകൂ.പോകാന്‍ നേരം മിക്കവാറും സനുവും കൂടെ കാണും.സജു ഇവിടെ അമ്മയ്ക്ക് കൂട്ടായി നില്‍ക്കും.ഇതിനകത്തു ഞങ്ങളെ കൂടാതെ ഉള്ളത് വര്‍ഷിന്റെ പപ്പ മാത്രമാണ്.
ഒരു റിട്ടയേര്‍ഡ് സ്കൂള്‍ മാഷാണ്, "ഫെര്‍ണാണ്ടസ് അങ്കിള്‍". അങ്കിളെ ഞാന്‍ പരിചയപെടുന്നത് അപ്പായുടെ ഓപ്പറേഷന്റെ പിറ്റേന്നാണ്.അപ്പായെ കാണാന്‍ വന്നപ്പോള്‍ ആരോ കൊണ്ടുവന്ന മുന്തിരിങ്ങ വേസ്റ്റായി പോകാതിരിക്കാന്‍ അമ്മ എനിക്കെടുത്ത് നീട്ടി.അത് കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അങ്കിളിന്റെ ആഗമനം.അങ്കിള്‍ എന്നെ നോക്കിയപ്പോള്‍ ,
അമ്മ പറഞ്ഞു ,"മോളാണ്".
'എന്ത് ചെയ്യുന്നു?" അങ്കിള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു."ജേര്‍ണലിസം." ഞാന്‍ പറഞ്ഞു.
"ഗുഡ് ,കൊള്ളാം". അങ്കിള്‍ ഒറ്റ പൊട്ടിച്ചിരി.
മനുഷ്യര്‍ ഇങ്ങിനെയും പൊട്ടിചിരിക്കുമോ...? അതും എന്റെസബ്ജക്റ്റ് കേട്ടതിന്, എനിക്ക് സംശയമായി.
"മോളെ, ഒന്നും തോന്നരുത്." അങ്കിളിന്റെ മുഗം പെട്ടെന്ന്‍ വാടി.എന്നിട്ട് മകനെക്കുറിച്ച് പറഞ്ഞു.പത്രക്കാര്‍ എഴുതുന്ന നെറികേടിന്റെ കഥകളെക്കുറിച്ചു പറഞ്ഞു. എന്റെ പത്രപ്രവര്‍ത്തനത്തിന്റെ ചുവടുകള്‍ അത്തരത്തിലാവരുതെന്ന്‍ ഉപദേശിച്ചു.അങ്കിളിനോടെനിക്ക് സഹതാപം തോന്നി, എന്തോ ചെറിയ ഒരിഷ്ട്ടവും.എന്തോ പിടിവലിക്കിടയില്‍ മകന്റെ സ്ര്‍വീസ് ഗണ്‍ പൊട്ടി ഒരാള്‍ മരിക്കാനിടയായി, അത്കണ്ട് പരിഭ്രമിച്ച വര്‍ഷ് സ്വയം ആല്‍മഹത്യയ്ക്ക് ശ്രമിച്ചു. അങ്ങിനെയാണ് വര്‍ഷ് ഐ.സി.യു.വില്‍ എത്തിയത്.
"എങ്ങിനെയുണ്ട് വൈവെ...?" അങ്കിളിന്റെ ചോദ്യം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.
'കുഴപ്പമില്ല, അങ്കിള്‍". ഞാന്‍ ചിരിച്ചു.
അങ്കിള്‍ ചോദിച്ചപ്പോഴാണ് മനസ് പിന്നെയും നീരജിലെയ്ക് പോയത്.വൈവെയ്ക്ക് കാണാമെന്ന്‍ പറഞ്ഞതാണ്, എന്നിട്ട് അവന്‍ പറ്റിച്ചു. പുറത്ത് നിന്നുള്ള കുട്ടികളും ഉണ്ടായിരുന്നു.മൊത്തത്തില്‍ ഭയങ്കര ബഹളം.ആരേയും കാണാനോ സംസാരിക്കാനോ സാധിച്ചില്ല.പക്ഷെ അവന്‍...നീരജ് വന്നിരുന്നില്ല. ഞാന്‍ പലയിടത്തും, അവന്റെ പ്രധാന സ്പോട്ടുകളിലെല്ലാം അവനെ തിരഞ്ഞതാണ്. പക്ഷെ കണ്ടില്ല,മനുവിനോടു ചോദിക്കണമെന്നു കരുതിയതാ...പക്ഷെ അവനെയും കണ്ടില്ല.തിരിച്ചു വരുമ്പോള്‍ ശരിക്കും മനസ് അസ്വസ്ഥമായിരുന്നു.ഇവിടെ വന്നപ്പോള്‍ ആ ചിന്ത മാറിയതാണ് ,ഇപ്പോള്‍ പിന്നെയും...ഒന്ന് ഫോണ്‍ ചെയ്യണമെന്നുണ്ടായിയിരുന്നു . പക്ഷെ വാശിയാണ് ,ചെയ്യില്ല ഞാന്‍.എന്നെ പറ്റിച്ചതല്ലേ...? ആ അവനെ ഞാനെന്തിന് വിളിക്കണം...? അല്ലെങ്കിലും അന്ന് പോയതാണവന്‍, പിന്നെ വിളിച്ചതുപോലുമില്ല. എങ്കിലും അവനെ പറഞ്ഞ് തിരുത്തണം എന്ന് മനസു പറയുന്നു, അല്ലെങ്കില്‍ എനിക്കെന്റെ സുഹ്രുത്തിനെ നഷ്ട്മാവും.
മനുവിനെ വിളിച്ച് ചോദിക്കാമെന്ന് തീരുമാനിച്ചിട്ടാണ് താഴോട്ടിറങ്ങിയത്. അപ്പോഴതാ, എന്റെ മനസ് അറിഞ്ഞിട്ടെന്ന പോലെ , മനുവും റോസ്സും പിന്നെ മിലയും എന്റെ മുന്‍പില്‍.എനിക്ക് ഒരുപാട് സന്തോഷം തോന്നി.അപ്പോഴും എന്റെ കണ്ണുകള്‍ അവനെ തിരയുകയായിരുന്നു.
"അപ്പായ്ക്കെങ്ങിനെ അരുണീ...?" മനുവാണ്."നാളെ റൂമിലോട്ട് ഷിഫ്റ്റ് ചെയ്യും." ഞാന്‍ പറഞ്ഞു.
"നന്നായി,ഇപ്പോള്‍ സങ്കടം മാറിയല്ലൊ,ഇനി അപ്പായെ എപ്പോഴും കാണാമല്ലോ". റോസ്സ് പറഞ്ഞു.
"എടാ, അവനെവിടെ ആ കള്ള നീരജ്.അവന് ഞാന്‍ വച്ചിട്ടുണ്ട്." അല്‍പ്പം പിണക്കത്തോടെ ഞാന്‍ പറഞ്ഞു.ആരും ഒന്നും മിണ്ടുന്നില്ല.
"എന്താ ആരും ഒന്നും മിണ്ടാത്തത്..?" ഞാന്‍ പിന്നെയും ചോദിച്ചു.അല്‍പ്പനേരത്തെ മൌനത്തിനു ശേഷം മനു പറയാന്‍ തുടങ്ങി.
" അരുണീ...നിന്നോട് ഞങ്ങളൊന്നും പറയാഞ്ഞതാ. വൈവെ കഴിയട്ടെ എന്ന് കരുതി. ഹോസ്പിറ്റല്‍ വാസത്തോടെ നിന്റെ പത്രവായന മുടങ്ങിയെന്ന് റോസ്സ് പറഞ്ഞറിഞ്ഞിരുന്നു. അപ്പോള്‍ ഞാനാ പറഞ്ഞത്, നിന്നെ അറിയിക്കണ്ട് എന്ന്."
"എന്ത് ...എന്ത് അറിയിക്കണ്ടെന്ന്". എനിക്ക് ആധിയായി." അവന്‍ ഇനി വരില്ല അരുണീ.നിന്നോട് യാത്ര പറയാന്‍ എക്സാം ഹാള്‍ വിട്ടിറങ്ങിയ അവനെ പിന്നെ ഹാളില്‍ കയറാന്‍ സൂപ്പര്‍വൈസര്‍ അനുവദിച്ചില്ല.അയാളോട് വഴക്കിട്ട് ബൈക്കെടുത്ത് പോയതാണ്...ഇടിച്ചത് ടിപ്പറായിരുന്നു.ടിപ്പറിന്റെ ഡ്രൈവര്‍ ഓടി .
നാട്ടുകാര്‍ തകര്‍ത്തു.ചോരയില്‍ കുളിച്ച , അസ്ഥികള്‍ തകര്‍ന്ന അവന്റെ ആ ജീവനറ്റ ദേഹം നീ കാണാതിരിക്കുകയായിരുന്നു അരുണീ നല്ലത്." മനു കരയുകയായിരുന്നു.ഞാനൊന്നും മിണ്ടിയില്ല,ഒന്നും. എന്താണ് കേട്ടത് എന്ന് മനസിലാക്കുവാന്‍ പോലുമാവാത്ത വിധം ഞാന്‍ മൊത്തം മരവിച്ചു പോയിരിക്കുന്നു. ഐസ് പോലെ തണുത്ത എന്റെ കൈകളില്‍ പിടിച്ച് റോസ്സ് ചോദിച്ചു."നിനക്ക് കാണണ്ടേ അവന്‍ കിടക്കുന്നയിടം."
എനിക്ക് ഉത്തരമില്ലായിരുന്നു."റോസ്സ് നമുക്കവിടം വരെയൊന്ന് പോകാം.ഞാന്‍ അമ്മയുടെ അടുത്ത് പറഞ്ഞിട്ട് വരാം.നിങ്ങള്‍ നടന്നോള്ളൂ" മനു പറഞ്ഞു.ഞങ്ങള്‍‍ നടന്നു, റോസ്സ് അപ്പോഴും ഐസ് പോലെ തണുത്ത എന്റെ കൈവിരലുകള്‍ മുറുകെ പിടിച്ചിരുന്നു.മനുവിന്റെ കാറിലാണ് അവര്‍ വന്നത്. ഞങ്ങള്‍ കാറിനരികെ എത്തിയപ്പോഴേയ്ക്കും മനുവും സ്റ്റെപ്സിറങ്ങിയെത്തി.ഞാനും റോസ്സും പുറകിലാണിരുന്നത്, മനുവും മിലയും മുന്‍പിലും.കാറിനകം ഒരു ശമശാന മൂകതയായിരുന്നു. ഏതൊക്കെയോ വഴികള്‍...ഒന്നും പരിചിതമായിരുന്നില്ല. ഏകദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞു കാണും. ഒരു പള്ളിമുറ്റത്തേയ്ക്ക് കാര്‍ തിരിഞ്ഞു. എല്ലാവരും അവിടെയിറങ്ങി.സെമിത്തേരിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കിടക്കുകയായിരുന്നു. ഞങ്ങള്‍ അകത്തോട്ട് കയറി, മുന്‍പോട്ട് നടന്നു. ഞാന്‍ കണ്ടു, ആ പുതിയ കല്ലറ.പണിതീട്ട് അധികം നാളുകളാവാത്ത ആ പുത്തെന്‍ കല്ലറ.
നീരജ് വര്‍ഗീസ്
ജനനം 04-03-1975
മരണം 03-04-1998"
"അവന്റെ ചിരിക്കുന്ന മുഗം", മനസിന്റെ നിയന്ത്രണം നഷ്ട്ടപെടുന്നത് ഞാനറിഞ്ഞു." ഞാനെഴുതുന്ന വാര്‍ത്തകള്‍ക്ക് ചിത്രങ്ങളെടുക്കുവാന്‍ ഇവന്‍ ഇനി ഒരിക്കലും വരില്ലേ...റോസ്സ്?"സര്‍വ്വനിയന്ത്രണങ്ങളും വിട്ട് പൊട്ടികരഞ്ഞു പോയി ഞാന്‍. അവിടെ മുട്ടുകള്‍ കുത്തി, കല്ലറയ്ക്ക് മുകളില്‍ തല വച്ചു കിടന്നു ഞാന്‍.റോസ്സ് എന്റെ ചുമലില്‍ കൈകള്‍ വച്ചു.നിറഞ്ഞൊഴുകിയ അവളുടെ കണ്ണുനീര്‍ എന്റെ കവിളിലിറ്റ് വീണു.ഞങ്ങളുടെ പൊള്ളുന്ന മനസിന് കുളിര്‍മ നല്‍കാനെന്നോണം മഴ പെയ്യുവാന്‍ തുടങ്ങി, നേര്‍ത്ത നൂലുപോലെ...ഈ മഴനൂലുകളുടെ ചിത്രങ്ങളെടുക്കുവാന്‍ അവനൊരുപാട് ഇഷ്ട്ടമാ...എനിക്കുറപ്പായിരുന്നു... അവന്‍ വരും,വരിക തന്നെ ചെയ്യും. ഞാന്‍ കാതോര്‍ത്തു.കരിയിലകള്‍ക്കിടയിലൂടെ ആരോ നടക്കുന്ന ശബ്ദ്മെനിക്ക് കേള്‍ക്കാം. വള്ളിചെരുപ്പുകളിട്ട ആരോ നടന്നു വരുന്ന ശബ് ദം. അവന്‍ വരികയാണോ...ക്യാമറയും തൂക്കി. ഞാന്‍ കണ്ണുകളുയര്‍ത്തി നോക്കി. പക്ഷെ ആരെയും കണ്ടില്ലപക്ഷെ, ആ ശബ്ദം അടുത്തേയ്ക്കടുത്തേയ്ക്ക് വരുന്നു.എനിക്ക് ഭീതി തോന്നി...അവന്‍ വരികയാണ്.റോസ്സിന്റെ കൈകളെ തട്ടിമാറ്റി ആ സെമിത്തേരിക്ക് പുറത്തേയ്ക്ക് ഞാന്‍ ഓടി.പുറകെ വന്ന മനു എന്നെ പിടിച്ച് നിറുത്തി.
"അരുണീ.... എന്തായിത്...? നീ ഒന്ന്‍ മനസിലാക്കണം.എനിക്കും സുഹ്രുത്തായിരുന്നു അവന്‍.നിനക്കും എനിക്കും മാത്രമല്ല, റോസ്സിനും മിലയ്ക്കും...നമ്മുടെ ഫൈ ഫിഗേഴ്സിന് നികത്താന്‍ കഴിയാത്ത നഷ് ട്ടം." അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
"മനൂ...ഞാന്‍ കേട്ടു. അവന്‍ വരികയായിരുന്നു.പേടിച്ചിട്ടാ ഞാന്‍ ഓടിയത്." ഞാന്‍ പൊട്ടികരഞ്ഞു."അതെ വരും, അവന്‍ വരും. നിനക്ക് വട്ടാ അരുണീ. അതോ നിനക്ക് അവനോട് പ്രണയമായിരുന്നോ".കോപത്തോടെയാണവന്‍ അത് പറഞ്ഞത്."മനൂ...നീ എന്താ പറഞ്ഞത്...? റോസ്സ് നീ കേട്ടോ ഇവന്‍ പറയുന്നത്..?സുഹ്രുത്ത് വിട്ട് പോയാല്‍ സങ്കടം വരില്ല അല്ലേ?പിന്നെ നീയൊക്കെ എന്തിനായിരുന്നു ഫൈ ഫിഗേഴ്സ് എന്നും പറഞ്ഞ് ഇത്രയും നാള്‍ നടന്നത്...?നിനക്കവനോട് ഇത്രയേ സ്നേഹം ഉള്ളൂ മനൂ...? "ഞാന്‍ പിന്നെയും പൊട്ടികരഞ്ഞു.മനു മറുപടി പറഞ്ഞില്ല."നിന്റെ കരച്ചില്‍ കണാന്‍ വയ്യ. അതാ അവന്‍ ഇങ്ങിനെയൊക്കെ പറയുന്നത്.നമ്മളെ നമുക്കല്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാ അരുണീ അറിയുന്നത്? വാ പോകാം ,മഴ കൂടുന്നു". റോസ്സ് പറഞ്ഞു.ഞങ്ങള്‍ കാറില്‍ കയറി. എനിക്കെന്തോ മനുവിനോടരിശം തോന്നി. റോസ്സിന്റെ ചുമലില്‍ തല ചായ്ച്ച് ഞാന്‍ കിടന്നു.വീടിനു മുന്‍പില്‍ നിറുത്തിയ കാറില്‍ നിന്നെറങ്ങുപോള്‍ മനു പറഞ്ഞു."അരുണീ നീ എന്നെ വെറുക്കരുത്.ഈ കണ്ണുകള്‍ ഇനിയുമിങ്ങനെ കലങ്ങുന്നത് കാണാനെനിക്ക് കഴിയില്ല. അതാ ഞാന്‍...സോറി...റിയലി സോറി."ഞാന്‍ ചിരിച്ചു, ആ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തന്നെ.

Sunday, April 11, 2010

നിനച്ചിരിക്കാതെ പെയ്ത മഴനൂലുകള്‍ ( ഒന്ന്‍)

ബസ് വന്നിറങ്ങിയത് ഒരു ജ്ക്ഷനിലാണ്,
അവിടുന്ന്‍ ഒരു ഓട്ടോ പിടിച്ച എന്നെ അയാള്‍ ഏതോ ഒരു വീടിനു മുന്‍പിലിറക്കി.
ഞാനിറങ്ങി നടന്നു. ഒട്ടും പരിചിതമല്ലാത്ത വഴി... വഴികള്‍ക്കിരു വശവും നിറയെ പൂമരങ്ങളാണ് ,പൂക്കളെല്ലാം നല്ല മുത്തു പോലെ തോന്നുന്നു. ഒരു കുല ഞാന്‍ പൊട്ടിച്ചെടുത്തു.
വഴി ഇടത്തോട്ടു തിരിഞ്ഞു. വീതി കുറഞ്ഞ ടാറിടാത്ത നീണ്ട റോഡ്...
വഴികള്‍ക്കൊരുവശം മതിലും മറ്റേ വശം നിറയെ കുറ്റിചെടികളുമാണ്.
ആ വഴി ചെന്നെത്തിയതു ഒരു വീടിന്റെ പിന്നാബുറത്തേയ്ക്കാണ് .മതിലുകളും ഗേയ് റ്റുകളും ഇല്ലാതെ അടുത്തടുത്ത് കുറെ വീടുകള്‍.വലത് വശത്തു കണ്ട വീട്ടില്‍ എന്തോ വിശേഷമോ മറ്റോ നടക്കുന്ന പോലെ തോന്നി. അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ആരോ തടഞ്ഞു.ഞാന്‍ തിരിച്ചു നടക്കുന്നതിനിടയില്‍ ദേഹണ്ണക്കാരുടെ ഇടയില്‍ നിന്നൊരാള്‍ കൈയില്ലൊരു ഗ്ലാസ്സുമായി എന്റെയടുത്തേയ്ക്ക് വന്നു. നീട്ടിയ ഗ്ലാസില്‍...എനിക്കേറെ പ്രിയപ്പെട്ട പായസം...പക്ഷെ , അതിനു നീല കളര്‍...അതെ, എനിക്കേറെ ഇഷട്ടപെട്ട കരിനീല കളര്‍.അയാള്‍ എന്റെ ഇഷട്ടം അറിഞ്ഞു പെരുമാറിയതില്‍ ഞാനേറെ സന്തുഷ്ട്ടയായി.
വീടിന്റെ മുന്‍ഭാഗത്തു നിറയെ സ്ത്രീപുരുഷന്മാരും കുട്ടികളും ആണ്.എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞിരിക്കുന്നു...പെണ്ണുങ്ങളും കുട്ടികളും മുല്ലപ്പൂ ചൂടിയിരിക്കുന്നു. ശരിക്കും ഒരു കല്യാണവീടിന്റെ പ്രതീതി. എല്ലാവരും എന്നെ അതിശയം കണക്കെ നോക്കുന്നു.ഒന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ അകത്തേയ്ക്കു നടന്നു.അവിടെ നിരത്തിയിട്ട കസേരകളില്‍, കുറെ വയസ്സന്മാര്‍ സ് ഥാനം പിടിച്ചിരിക്കുന്നു.പകച്ചു നിന്ന എന്നെ നോക്കി ഒരാള്‍, " ഇതെന്താ മണവാട്ടി നേരെ ഇങ്ങു പോന്നോ...? കൂട്ടി കൊണ്ട് വരാന്‍ ഞങ്ങളങ്ങ് വരില്ലായിരുന്നോ..? കേട്ടതു എന്താണെന്നു മനസിലാക്കാന്‍ ശ്രമിക്കും മുന്‍പു അടുത്തയാള്‍, കുറെ കൂടി ഫ്രെഷ് ആയി വരണമായിരുന്നു...ഞങ്ങളൊക്കെ ആദ്യമായിട്ടല്ലെ കൊച്ചിനെ കാണുന്നത്...? കേട്ടത് എന്താണെന്നു കാതുകള്‍ക്കു പിടികിട്ടിയില്ല...അതിനു മുന്‍പ് അകത്തു നിന്നു അതാ വരുന്നു ചെറുപുഞ്ജിരിയോടെ ഒരാള്‍,വേഷം വെള്ളയും വെള്ളയും...ഒരു മണവാളന്‍ സ്റ്റ്യെല്‍. വന്നയാളും എന്നെ അല്‍ഭുതപൂര്‍വം നോക്കുകയാണ്.ഇതിനിടയില്‍ അകം നിറച്ചാളുകളായി...എല്ലാവരും എന്നെ മണവാട്ടി കണക്കെ നോക്കിയപ്പോള്‍ ഞാന്‍ ശരിക്കും നാണിച്ചു പോയി.എങ്കിലും എന്റെ കണ്ണുകള്‍ അയാളിലായിരുന്നു, ചിരിച്ചു കൊണ്ടെന്നെ നോക്കിയ ആ മണവാളെന്റെ കള്ള കണ്ണുകളില്‍. ഒന്നും...ചോദിക്കാന്‍ സാധിക്കാതെ അങ്ങിനെ....

ണിര്‍ ര്‍ ര്‍ ര്‍..................നിര്‍ത്താതെയുള്ള ഡോര്‍ ബെല്‍ കെട്ടാണു നിദ്ര വിട്ടുണര്‍ന്നതു.
ഡോര്‍ തുറന്ന എന്റെ മുന്‍പില്‍ വെള്ള ഉടുപ്പിട്ട കറുത്തു മെലിഞ്ഞ ഒരു സ്ത്രീ രൂപം.സിസ്റ്റ്ര്‍ മേരി,ഈ ഹൊസ്പിറ്റലിലെ സീനിയര്‍ സിസ്റ്റ്ര്‍.
"ഗുഡ് മോണിംഗ്, അപ്പായ്ക്ക് എങ്ങിനെയിരിക്കുന്നു മോളെ."
"നന്നായി ഉറങ്ങി സിസ്റ്റ്ര്‍".അവര്‍ അപ്പായുടെയടുത്തേയ്ക്കു പോയി.
എനിക്കവരോടു ചെറിയ ദേഷ്യം തോന്നി. എന്തു രസമുള്ള സ്വപ്നമായിരുന്നു. ആരാണു അയാള്‍...?സ്വപനത്തില്‍ എവിടെയാണു ഞാന്‍ പോയത്...?ഉത്തരം കിട്ടാത്ത ചോദ്യം. എങ്കിലും ആ സ്വപ്നം എന്റെ പൊള്ളുന്ന മനസിനു തണുപ്പാകുന്നത് ഞാനറിയുന്നു.
കൗണ്ട റിനു മുന്‍പിലെ അവസാനിക്കാത്ത തിരക്കിലായിരുന്നു ഇന്നലെ പകല്‍ മുഴുവന്‍.രാവിലെ വന്നു കയറിയതു മുതല്‍ തുടങ്ങിയ ടെസ്റ്റുകളാണു.ഇന്നാണു അപ്പായ്ക്ക് ഓപ്പറേഷന്‍, അപ്പായുടെ വയറ്റിനുള്ളില്‍ അനിയത്രിതമായി വളര്‍ന്നു പന്തലിച്ച കൊശങ്ങളെ പിഴുതു മാറ്റുന്ന കര്‍മ്മം.മൂന്നു മാസമായി അപ്പാ‍ മല്ലിടുന്നു ഈ ക്യാന്‍സറുമായി...
ഒരു പാടു തളര്‍ന്നു പോയിരുക്കുന്നു അപ്പാ‍.
നഗത്തിനുള്ളിലെ പണക്കാരുടേതു മാത്രമായ ഈ ആശുപത്രികെട്ടിടത്തില്‍ ചികില്‍സ തേടിയെത്തുന്നവരില്‍ പണക്കരേക്കാള്‍ ഏറെ നിത്യപട്ടിണിക്കാരാണു.തങ്ങളുടെ എല്ലാം എല്ലാം ആയവര്‍ക്കു മുന്തിയ ചികില്‍സ തന്നെ ലഭിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍.അതിന്നായി തങ്ങളുടെ ഇന്നെവരെയുള്ള സംബാദ്യമെല്ലാം അവര്‍ കരുതിയിരിക്കുന്നു.നഗരത്തിന്റെ ഭ്രാന്തവും കാപട്യം നിറഞ്ഞതുമായ തിരക്കില്‍ നിന്നൊഴിഞ്ഞ് എവിടെയെത്തുബോള്‍ നാം അറിയുന്നത് ജീവിതത്തിന്റെ വിലയാണു.ക്യന്‍സര്‍ എന്ന മഹവ്യാധി ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്ന പലരേയും ഞാന്‍ കണ്ടു ഈ രണ്ടു ദിവസം കൊണ്ട്...ഒരിറ്റ് ഭകഷ്ണം ഇറക്കാനാവാത്തവരെ ...ശ്വാസം വിടാന്‍ സാധിക്കാതെ നട്ടം തിരിയുന്നവരെ...അകത്തേയ്ക്ക് പോകുന്ന ഭക്ഷ്ണംഅതേ വേഗത്തില്‍ പുറത്തേയ്ക്ക് വരുന്നവര്‍...പക്ഷെ അപ്പോള്‍ അതില്‍ രക്തം കട്ടപിടിച്ചിരിക്കും.വയറൊട്ടി അസ്ഥിപഞ്ജരം കണക്കെ അവര്‍ കാത്തിരിക്കുന്നതു മരണത്തെയാണ്. ഏതു നിമിഷവും വന്നെത്താവുന്ന മരണത്തിന്റെ സാന്നിധ്യം.സഹിക്കുവാന്‍ പറ്റാത്ത ഈ വേദനയില്‍ മരണം ഒരാശ്വാസമാണെന്നു നമുക്ക് തൊന്നിയേക്കാം.പക്ഷെ...അതു സത്യമല്ല...പാതിവഴിയില്‍ ജീവിതം നഷ്ട്ടപെടുകയാണവര്‍ക്ക്,സ്നെഹിക്കുന്നവരെ ഏതു നിമിഷവും വിട്ടുപോകേണ്ടി വരുമെന്നറിയുന്ന ചങ്കുപ്പൊട്ടുന്ന വേദനയിലും അവര്‍പ്രാത്ഥിക്കുന്നത് ജീവിതം കുറച്ചുകൂടി നീട്ടികിട്ടണമേയെന്നാണ്.
ചിലപ്പോള്‍ തോന്നും ,അപ്പാ‍ ഭാഗ്യവാനാണ് ഒരു തരത്തില്‍...കുറച്ചു അസ്വസ്ഥതകള്‍ എന്നതൊഴിച്ചാല്‍ ക്യാന്‍സറിന്റെ കൊടുംവേദനകള്‍ അപ്പായെ ഇനിയും പിടികൂടിയിട്ടില്ല.ഇന്നത്തെ ഓപ്പറേഷന്‍....അത് കഴിഞ്ഞാല്‍...ഡോക്ടറുടെ കണക്കില്‍ ഒരു മൂന്നു വര്‍ഷം കൂടി....അത്രയേ ഉള്ളൂഗ്യരന്‍ണ്ടി.
സിസ്റ്റര്‍ മേരി അപ്പായെ രസിപ്പിച്ചു എന്തൊക്കെയോ സംസാരിക്കുകയാണ്.തൊഴിലിനോടു അര്‍പ്പണബോധമുള്ള ഒരു നഴ്സാണവര്‍.വീല്‍ചെയറിലിരുന്നു അപ്പാ‍ അവരോടു മറുപടി പറഞ്ഞു,കൂടെ അമ്മയും.ആ വീല്‍ചെയര്‍ ഉരുള്ളുന്നത് തിയറ്ററിലോട്ടാണ്.രാവിലെ ഏഴിനാണ് ഓപ്പറേഷന്‍.അവര്‍ പോയപ്പോള്‍ ആ റൂമിനകത്ത് ഞാന്‍ തനിച്ചായി.ഇപ്പോള്‍ സമയം 6:30,അപ്പാ‍ കിടന്ന ആ ബെഡില്‍ തന്നെ ഞാന്‍ കിടന്നു...ചുമ്മാകണ്ണുകളടച്ചു. പാതി വിട്ട നിദ്രയെ ചുമ്മതെയെങ്കിലും മോഹിച്ചു,ആ സ്വപ്നത്തെയും.
(തുടരും....)