Sunday, April 11, 2010

നിനച്ചിരിക്കാതെ പെയ്ത മഴനൂലുകള്‍ ( ഒന്ന്‍)

ബസ് വന്നിറങ്ങിയത് ഒരു ജ്ക്ഷനിലാണ്,
അവിടുന്ന്‍ ഒരു ഓട്ടോ പിടിച്ച എന്നെ അയാള്‍ ഏതോ ഒരു വീടിനു മുന്‍പിലിറക്കി.
ഞാനിറങ്ങി നടന്നു. ഒട്ടും പരിചിതമല്ലാത്ത വഴി... വഴികള്‍ക്കിരു വശവും നിറയെ പൂമരങ്ങളാണ് ,പൂക്കളെല്ലാം നല്ല മുത്തു പോലെ തോന്നുന്നു. ഒരു കുല ഞാന്‍ പൊട്ടിച്ചെടുത്തു.
വഴി ഇടത്തോട്ടു തിരിഞ്ഞു. വീതി കുറഞ്ഞ ടാറിടാത്ത നീണ്ട റോഡ്...
വഴികള്‍ക്കൊരുവശം മതിലും മറ്റേ വശം നിറയെ കുറ്റിചെടികളുമാണ്.
ആ വഴി ചെന്നെത്തിയതു ഒരു വീടിന്റെ പിന്നാബുറത്തേയ്ക്കാണ് .മതിലുകളും ഗേയ് റ്റുകളും ഇല്ലാതെ അടുത്തടുത്ത് കുറെ വീടുകള്‍.വലത് വശത്തു കണ്ട വീട്ടില്‍ എന്തോ വിശേഷമോ മറ്റോ നടക്കുന്ന പോലെ തോന്നി. അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ആരോ തടഞ്ഞു.ഞാന്‍ തിരിച്ചു നടക്കുന്നതിനിടയില്‍ ദേഹണ്ണക്കാരുടെ ഇടയില്‍ നിന്നൊരാള്‍ കൈയില്ലൊരു ഗ്ലാസ്സുമായി എന്റെയടുത്തേയ്ക്ക് വന്നു. നീട്ടിയ ഗ്ലാസില്‍...എനിക്കേറെ പ്രിയപ്പെട്ട പായസം...പക്ഷെ , അതിനു നീല കളര്‍...അതെ, എനിക്കേറെ ഇഷട്ടപെട്ട കരിനീല കളര്‍.അയാള്‍ എന്റെ ഇഷട്ടം അറിഞ്ഞു പെരുമാറിയതില്‍ ഞാനേറെ സന്തുഷ്ട്ടയായി.
വീടിന്റെ മുന്‍ഭാഗത്തു നിറയെ സ്ത്രീപുരുഷന്മാരും കുട്ടികളും ആണ്.എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞിരിക്കുന്നു...പെണ്ണുങ്ങളും കുട്ടികളും മുല്ലപ്പൂ ചൂടിയിരിക്കുന്നു. ശരിക്കും ഒരു കല്യാണവീടിന്റെ പ്രതീതി. എല്ലാവരും എന്നെ അതിശയം കണക്കെ നോക്കുന്നു.ഒന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ അകത്തേയ്ക്കു നടന്നു.അവിടെ നിരത്തിയിട്ട കസേരകളില്‍, കുറെ വയസ്സന്മാര്‍ സ് ഥാനം പിടിച്ചിരിക്കുന്നു.പകച്ചു നിന്ന എന്നെ നോക്കി ഒരാള്‍, " ഇതെന്താ മണവാട്ടി നേരെ ഇങ്ങു പോന്നോ...? കൂട്ടി കൊണ്ട് വരാന്‍ ഞങ്ങളങ്ങ് വരില്ലായിരുന്നോ..? കേട്ടതു എന്താണെന്നു മനസിലാക്കാന്‍ ശ്രമിക്കും മുന്‍പു അടുത്തയാള്‍, കുറെ കൂടി ഫ്രെഷ് ആയി വരണമായിരുന്നു...ഞങ്ങളൊക്കെ ആദ്യമായിട്ടല്ലെ കൊച്ചിനെ കാണുന്നത്...? കേട്ടത് എന്താണെന്നു കാതുകള്‍ക്കു പിടികിട്ടിയില്ല...അതിനു മുന്‍പ് അകത്തു നിന്നു അതാ വരുന്നു ചെറുപുഞ്ജിരിയോടെ ഒരാള്‍,വേഷം വെള്ളയും വെള്ളയും...ഒരു മണവാളന്‍ സ്റ്റ്യെല്‍. വന്നയാളും എന്നെ അല്‍ഭുതപൂര്‍വം നോക്കുകയാണ്.ഇതിനിടയില്‍ അകം നിറച്ചാളുകളായി...എല്ലാവരും എന്നെ മണവാട്ടി കണക്കെ നോക്കിയപ്പോള്‍ ഞാന്‍ ശരിക്കും നാണിച്ചു പോയി.എങ്കിലും എന്റെ കണ്ണുകള്‍ അയാളിലായിരുന്നു, ചിരിച്ചു കൊണ്ടെന്നെ നോക്കിയ ആ മണവാളെന്റെ കള്ള കണ്ണുകളില്‍. ഒന്നും...ചോദിക്കാന്‍ സാധിക്കാതെ അങ്ങിനെ....

ണിര്‍ ര്‍ ര്‍ ര്‍..................നിര്‍ത്താതെയുള്ള ഡോര്‍ ബെല്‍ കെട്ടാണു നിദ്ര വിട്ടുണര്‍ന്നതു.
ഡോര്‍ തുറന്ന എന്റെ മുന്‍പില്‍ വെള്ള ഉടുപ്പിട്ട കറുത്തു മെലിഞ്ഞ ഒരു സ്ത്രീ രൂപം.സിസ്റ്റ്ര്‍ മേരി,ഈ ഹൊസ്പിറ്റലിലെ സീനിയര്‍ സിസ്റ്റ്ര്‍.
"ഗുഡ് മോണിംഗ്, അപ്പായ്ക്ക് എങ്ങിനെയിരിക്കുന്നു മോളെ."
"നന്നായി ഉറങ്ങി സിസ്റ്റ്ര്‍".അവര്‍ അപ്പായുടെയടുത്തേയ്ക്കു പോയി.
എനിക്കവരോടു ചെറിയ ദേഷ്യം തോന്നി. എന്തു രസമുള്ള സ്വപ്നമായിരുന്നു. ആരാണു അയാള്‍...?സ്വപനത്തില്‍ എവിടെയാണു ഞാന്‍ പോയത്...?ഉത്തരം കിട്ടാത്ത ചോദ്യം. എങ്കിലും ആ സ്വപ്നം എന്റെ പൊള്ളുന്ന മനസിനു തണുപ്പാകുന്നത് ഞാനറിയുന്നു.
കൗണ്ട റിനു മുന്‍പിലെ അവസാനിക്കാത്ത തിരക്കിലായിരുന്നു ഇന്നലെ പകല്‍ മുഴുവന്‍.രാവിലെ വന്നു കയറിയതു മുതല്‍ തുടങ്ങിയ ടെസ്റ്റുകളാണു.ഇന്നാണു അപ്പായ്ക്ക് ഓപ്പറേഷന്‍, അപ്പായുടെ വയറ്റിനുള്ളില്‍ അനിയത്രിതമായി വളര്‍ന്നു പന്തലിച്ച കൊശങ്ങളെ പിഴുതു മാറ്റുന്ന കര്‍മ്മം.മൂന്നു മാസമായി അപ്പാ‍ മല്ലിടുന്നു ഈ ക്യാന്‍സറുമായി...
ഒരു പാടു തളര്‍ന്നു പോയിരുക്കുന്നു അപ്പാ‍.
നഗത്തിനുള്ളിലെ പണക്കാരുടേതു മാത്രമായ ഈ ആശുപത്രികെട്ടിടത്തില്‍ ചികില്‍സ തേടിയെത്തുന്നവരില്‍ പണക്കരേക്കാള്‍ ഏറെ നിത്യപട്ടിണിക്കാരാണു.തങ്ങളുടെ എല്ലാം എല്ലാം ആയവര്‍ക്കു മുന്തിയ ചികില്‍സ തന്നെ ലഭിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍.അതിന്നായി തങ്ങളുടെ ഇന്നെവരെയുള്ള സംബാദ്യമെല്ലാം അവര്‍ കരുതിയിരിക്കുന്നു.നഗരത്തിന്റെ ഭ്രാന്തവും കാപട്യം നിറഞ്ഞതുമായ തിരക്കില്‍ നിന്നൊഴിഞ്ഞ് എവിടെയെത്തുബോള്‍ നാം അറിയുന്നത് ജീവിതത്തിന്റെ വിലയാണു.ക്യന്‍സര്‍ എന്ന മഹവ്യാധി ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്ന പലരേയും ഞാന്‍ കണ്ടു ഈ രണ്ടു ദിവസം കൊണ്ട്...ഒരിറ്റ് ഭകഷ്ണം ഇറക്കാനാവാത്തവരെ ...ശ്വാസം വിടാന്‍ സാധിക്കാതെ നട്ടം തിരിയുന്നവരെ...അകത്തേയ്ക്ക് പോകുന്ന ഭക്ഷ്ണംഅതേ വേഗത്തില്‍ പുറത്തേയ്ക്ക് വരുന്നവര്‍...പക്ഷെ അപ്പോള്‍ അതില്‍ രക്തം കട്ടപിടിച്ചിരിക്കും.വയറൊട്ടി അസ്ഥിപഞ്ജരം കണക്കെ അവര്‍ കാത്തിരിക്കുന്നതു മരണത്തെയാണ്. ഏതു നിമിഷവും വന്നെത്താവുന്ന മരണത്തിന്റെ സാന്നിധ്യം.സഹിക്കുവാന്‍ പറ്റാത്ത ഈ വേദനയില്‍ മരണം ഒരാശ്വാസമാണെന്നു നമുക്ക് തൊന്നിയേക്കാം.പക്ഷെ...അതു സത്യമല്ല...പാതിവഴിയില്‍ ജീവിതം നഷ്ട്ടപെടുകയാണവര്‍ക്ക്,സ്നെഹിക്കുന്നവരെ ഏതു നിമിഷവും വിട്ടുപോകേണ്ടി വരുമെന്നറിയുന്ന ചങ്കുപ്പൊട്ടുന്ന വേദനയിലും അവര്‍പ്രാത്ഥിക്കുന്നത് ജീവിതം കുറച്ചുകൂടി നീട്ടികിട്ടണമേയെന്നാണ്.
ചിലപ്പോള്‍ തോന്നും ,അപ്പാ‍ ഭാഗ്യവാനാണ് ഒരു തരത്തില്‍...കുറച്ചു അസ്വസ്ഥതകള്‍ എന്നതൊഴിച്ചാല്‍ ക്യാന്‍സറിന്റെ കൊടുംവേദനകള്‍ അപ്പായെ ഇനിയും പിടികൂടിയിട്ടില്ല.ഇന്നത്തെ ഓപ്പറേഷന്‍....അത് കഴിഞ്ഞാല്‍...ഡോക്ടറുടെ കണക്കില്‍ ഒരു മൂന്നു വര്‍ഷം കൂടി....അത്രയേ ഉള്ളൂഗ്യരന്‍ണ്ടി.
സിസ്റ്റര്‍ മേരി അപ്പായെ രസിപ്പിച്ചു എന്തൊക്കെയോ സംസാരിക്കുകയാണ്.തൊഴിലിനോടു അര്‍പ്പണബോധമുള്ള ഒരു നഴ്സാണവര്‍.വീല്‍ചെയറിലിരുന്നു അപ്പാ‍ അവരോടു മറുപടി പറഞ്ഞു,കൂടെ അമ്മയും.ആ വീല്‍ചെയര്‍ ഉരുള്ളുന്നത് തിയറ്ററിലോട്ടാണ്.രാവിലെ ഏഴിനാണ് ഓപ്പറേഷന്‍.അവര്‍ പോയപ്പോള്‍ ആ റൂമിനകത്ത് ഞാന്‍ തനിച്ചായി.ഇപ്പോള്‍ സമയം 6:30,അപ്പാ‍ കിടന്ന ആ ബെഡില്‍ തന്നെ ഞാന്‍ കിടന്നു...ചുമ്മാകണ്ണുകളടച്ചു. പാതി വിട്ട നിദ്രയെ ചുമ്മതെയെങ്കിലും മോഹിച്ചു,ആ സ്വപ്നത്തെയും.
(തുടരും....)

No comments:

Post a Comment