ഇരുണ്ടയാഴിതന്നാഴത്തില്‍ നിന്നും...,
ഇരുള്‍നീക്കുവാന്‍ കൊളുത്തിയെന്നിത്തിരി വെട്ടം-
ഇരുള്‍മൂടിയ ജീവിതങ്ങള്‍ക്ക്മേല്‍-
ഇരുട്ടിന്‍ കറുപ്പ് നീക്കി ജ്വലിച്ചിടുമ്പോള്‍...,
അന്ധകാരം നിറഞ്ഞയെന്‍ ജീവിത ത്തിന്‍-
അര്‍ത്ഥമറിയാതെ ഞാന്‍ പകച്ച് നിന്നു.
അനന്തതയുടെ അറ്റമറിയുവാന്‍ ....,
അചഞ്ചല ശാസ്ത്രത്തെ ഞാന്‍ കൂട്ടുപിടിച്ചു.
ചിലനേരമെരിയാന്‍ തിരിയില്ലാതെയും,
ചക്രപാലന്റെ ഭരണത്തില്‍ മനം നൊന്തും,
ചക്ഷുസ്സില്‍ നിന്നുതിരും നീര്‍മണികള്‍ തുടച്ചും,
ചങ്കുറപ്പില്‍ വിശ്വസിച്ചു നിന്നു ഞാന്‍.
കാലം മായ്ക്കാത്ത വടുക്കളില്ലെങ്കിലും...
കാലത്തിനാകുമോയിതെല്ലാം മായ്ക്കുവാന്‍..!
കണ്ണുകടിയും കള്ളനാഴിയും കണികാണാത്ത കാലത്തിനായ്,
കണ്ണിമ പൂട്ടാതെ ഞാന്‍ കാത്തിരിക്കാം.
എത്തീടുമോയന്നെങ്കിലും നീയീയേകപദികളിലെന്‍ കൈപിടിക്കുവാന്‍
എണ്ണിയാലൊടുങ്ങാതെ ഞാന്‍ നല്‍കിയ സ്നേഹമത്രയും,
എതിര്‍വാക്ക് പറയാതെ തിരിച്ചേകീടുവാന്‍,
ഏതോജന്മപാപകറകളെല്ലാം ഒട്ടുമേ ശേഷിക്കാതെ തുടച്ചീടുവാന്‍.
പങ്കുകാരില്ലായീദീപിലൊരു പങ്കുവയ്പ്പിനായ്
പാടാന്‍ കൊതിച്ചൊന്നു മൂളാന്‍പോലുമാകാതെയീ-
പാടുരാശിയുടെയറുതിയ്ക്കായീ-
പ്രാണനും പിഴയായ് നല്‍കാം ഞാനീ-
പ്രാണനും പിഴയായ് നല്‍കാം....!
No comments:
Post a Comment