വിളക്കിന്റെ വെട്ടം മോഹിചൊരീയലുകള്‍ ഞങ്ങള്‍ ...!!!
വിളിക്കാതെ വന്നാ വിഭയില്‍ മുങ്ങി -
വിധിക്ക് കീഴടങ്ങുന്ന ,
വിധിയുടെ വിചിത്ര ജന്മങ്ങള്‍ ഞങ്ങള്‍ .
മുകളിലോട്ടു പറക്കുമ്പോള്‍ തെല്ലോന്നഹങ്കരിക്കും ....
മനുഷ്യ ജന്മങ്ങള്‍ക്ക് മേലെയീ പറക്കലെന്നുമെങ്കിലും -
മരിക്കുവാനായ് മാത്രമേ പറക്കലെന്നു -
മരിക്കുവോളം ഞങ്ങളറിയുന്നില്ലല്ലോ ...?
ആ വിളക്കിന്‍ പ്രഭയെതൊട്ട് -
ആയുസ്സെത്താതെ ചിറകറ്റു വീഴുമ്പോഴും ,
അല്പ്പത്തരമെന്നാര്‍ക്ക് തോന്നിയാലും ....
ആശിചതു തൊട്ടെന്നഭിമാനിക്കും ഞങ്ങള്‍ .
കരയാറില്ല ....വിളക്കുമരങ്ങളൊരിക്കലും ,
കരിഞ്ഞു ഞങ്ങള്‍ തീരുമ്പോഴും ,
കാരണം ...., വിളക്കെത്ര കണ്ടിരിക്കുന്നു വിധിയുടെയീ -
കൊച്ചു മരണങ്ങള്‍ ...!!!
എങ്കിലും പാഠങ്ങള്‍ പഠിക്കുന്നില്ല ഞങ്ങള്‍
എല്ലാം വിധിയുടെയാവര്‍ത്തനങ്ങള്‍....
എല്ലാ പ്രഭകളെയും തൊട്ടുനോക്കി ,
എല്ലായ്പ്പോഴും മരിച്ചുവീഴുവാന്‍ മാത്രമീ ജന്മങ്ങള്‍ ...!!!
വിളിക്കാതെ വന്നാ വിഭയില്‍ മുങ്ങി -
വിധിക്ക് കീഴടങ്ങുന്ന ,
വിധിയുടെ വിചിത്ര ജന്മങ്ങള്‍ ഞങ്ങള്‍ .
മുകളിലോട്ടു പറക്കുമ്പോള്‍ തെല്ലോന്നഹങ്കരിക്കും ....
മനുഷ്യ ജന്മങ്ങള്‍ക്ക് മേലെയീ പറക്കലെന്നുമെങ്കിലും -
മരിക്കുവാനായ് മാത്രമേ പറക്കലെന്നു -
മരിക്കുവോളം ഞങ്ങളറിയുന്നില്ലല്ലോ ...?
ആ വിളക്കിന്‍ പ്രഭയെതൊട്ട് -
ആയുസ്സെത്താതെ ചിറകറ്റു വീഴുമ്പോഴും ,
അല്പ്പത്തരമെന്നാര്‍ക്ക് തോന്നിയാലും ....
ആശിചതു തൊട്ടെന്നഭിമാനിക്കും ഞങ്ങള്‍ .
കരയാറില്ല ....വിളക്കുമരങ്ങളൊരിക്കലും ,
കരിഞ്ഞു ഞങ്ങള്‍ തീരുമ്പോഴും ,
കാരണം ...., വിളക്കെത്ര കണ്ടിരിക്കുന്നു വിധിയുടെയീ -
കൊച്ചു മരണങ്ങള്‍ ...!!!
എങ്കിലും പാഠങ്ങള്‍ പഠിക്കുന്നില്ല ഞങ്ങള്‍
എല്ലാം വിധിയുടെയാവര്‍ത്തനങ്ങള്‍....
എല്ലാ പ്രഭകളെയും തൊട്ടുനോക്കി ,
എല്ലായ്പ്പോഴും മരിച്ചുവീഴുവാന്‍ മാത്രമീ ജന്മങ്ങള്‍ ...!!!
No comments:
Post a Comment