കണ്ടുമറിഞ്ഞും കാണാമറയത്തിരുന്നെന്നെ ,
കൈവെള്ളയിലൊതുക്കും , കണ്ണുനിറഞ്ഞാല്‍ -
കനിവോടെ നെഞ്ചോട് ചേര്‍ക്കും ,
കരുണയുടെ ക്രൂശിലെന്‍ വിശ്വാസം .
ഇഷ്ട്ടപെട്ടവര്‍ക്കായ് കൊതിയോടെയെന്‍-
ഇഷ്ട്ടങ്ങളെയെപ്പോഴും ബലി നല്‍കി
ഇഷ്ട്ടങ്ങളുടെ സ്വര്‍ണ്ണനൂലുകള്‍
ഇഴപിരിയാതെ മുറുക്കുന്നതെനിക്കിഷ്ട്ടം .
സ്നേഹം വിതയ്ക്കുന്ന സ്വാര്‍ഥതയില്‍
സ്നേഹത്തിനു ഞാന്‍ മാത്രം തുണയെന്നാശിച്ച്
സ്നേഹം തോന്നുന്നവയെയെല്ലാം സ്നേഹിച്ചു കൊല്ലുമ്പോഴുമറിയുന്നില്ലവര്‍
സ്നേഹം മാത്രമാണിത് ചെയ്യുന്നതെന്നിലെ സ്നേഹം മാത്രം .
പ്രണയമെപ്പോള്‍ വേണെമെങ്കിലും തളിര്‍ക്കാം
പ്രണയമെനിക്ക് കലര്‍പ്പില്ലാത്തതാണ്.
പ്രണയം അനശ്വരമാകുന്നതപ്പോള്‍
പ്രാണന്‍ പിരിഞ്ഞാലും മരിക്കാതതെന്‍ പ്രണയം .
നഷ്ട്ടങ്ങളുടെ കണക്കുകളിലെങ്കിലും
നഷ്ട്ടപെടുമെന്ന ഭീതിയാണെപ്പോഴും .
നേട്ടമാണെന്നറിയാതെ കൂടെകൂട്ടിയതൊക്കെ
നിനച്ചിരിക്കാതെ വന്നെത്തുന്ന വിധിയില്‍
കയ്പ്പും മധുരവും കൂടികലര്‍ന്നും
കണ്ണീരിനുപ്പു മുന്നിട്ടു നിന്നുമെന്നിട്ടുമൊരിക്കലും
കൊതി തീരാത്ത രുചിയുടെ
കലവറയാണെനിക്കീ ജീവിതം
No comments:
Post a Comment