ആര്‍ക്കൊക്കെയോ വെട്ടമാകുവാന്‍ സ്വയം ഉരുകുവാനീ ജന്മം.
കത്തുന്ന തീയില്‍ വേവുന്ന എന്‍ ദേഹിയെ -
കണ്ടീല്ലയാരും .
ഉരുകിയോലിക്കുംബോഴും അരുതേയെന്ന് നിലവിളിക്കുവാന്‍ -
കഴിയാതെ നിന്നു ഞാന്‍ .
കൊട്ടിയടച്ച ജനാലകള്‍
എനിക്കു മുന്‍പില്‍ വിഘ്നമായി നില്‍ക്കുമ്പോഴും ,
ദൂരെ അങ്ങ് ദൂരെ
നിന്നുമൊഴുകി വരും മന്ദമാരുതനീ തീയണചെങ്കിലെന്ന്
ഒരു വേള വെറുതെയാശിപ്പൂ ഞാന്‍
ഇനിയുമെത്ര മണിക്കൂറുകള്‍ ....
ഒരുപക്ഷെ ഈ രാത്രി മുഴുവനോ...?
അറിയില്ല ... എങ്കിലും ഉറങ്ങാതെയുരുകാം ഞാന്‍
നിങള്‍ക്കായി
ഈ അവസാന ശ്വാസവും നിലയ്ക്കും വരെ
ഒരു വേള ഓര്‍ക്കുമോ ... നിങ്ങളെന്നെ ,
ഇല്ല കാരണം , വെറുമൊരു മെഴുകുതിരി ഞാന്‍
നിങ്ങള്‍ക്കായി കത്തി തീരുവാനീ ജന്മം
No comments:
Post a Comment